'ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ്'; അനശ്വരയ്ക്ക് പിന്തുണയുമായി കൂടുതല്‍ നടിമാര്‍  Asianet News Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
More lady actors came in support of Anaswara Rajan. അനശ്വര രാജന് പിന്തുണയുമായി കൂടുതല്‍ നടിമാര്‍ഷോര്‍ട്ട് ട്രൗസര്‍ അണിഞ്ഞ ഒരു ചിത്രം പങ്കുവച്ചതിന് യുവനടി അനശ്വര രാജന് നേരെ സൈബര്‍ അധിക്ഷേപം നടന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാല്‍ സൈബര്‍ ബുള്ളിയിംഗില്‍ പതറാതെ അതേ വസ്ത്രം ധരിച്ചുകൊണ്ടുള്ള രണ്ട് ചിത്രങ്ങള്‍ കൂടി പങ്കുവച്ചുകൊണ്ടായിരുന്നു അനശ്വരയുടെ പ്രതികരണം. "ഞാന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വിഷമിക്കാതെ. മറിച്ച് ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങള്‍ എന്തുകൊണ്ട് വിഷമിക്കുന്നു എന്നതിനെക്കുറിച്ച് വിഷമിക്കൂ" എന്നും ആ ചിത്രങ്ങള്‍ക്കൊപ്പം അനശ്വര കുറിച്ചു. തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി ഒട്ടേറെ നടിമാര്‍ ഷോര്‍ട്‍സ് ധരിച്ചു നില്‍ക്കുന്ന സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. റിമ കല്ലിങ്കിലും കനി കുസൃതിയും അഹാനയുമൊക്കെയാണ് ആദ്യം എത്തിയതെങ്കില്‍ അമേയ മാത്യു, രജിഷ വിജയന്‍, നസ്രിയ തുടങ്ങിയ പലരും പിന്നാലെയെത്തി.

'ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ്'; അനശ്വരയ്ക്ക് പിന്തുണയുമായി കൂടുതല്‍ നടിമാര്‍ | more lady actors came in support for anaswara rajan